1988-ലാണ് ഗ്രന്ഥാലയത്തിന്റെ ആദ്യരൂപമായ ഭാവന കലാസമിതി പ്രവര്‍ത്തനം ആരംഭിക്കുന്നത്. പ്രേദശവാസിയായ കുഞ്ഞമ്പുനായർ സംഭാവന നല്കിയ സ്ഥലത്താണ് ഉല്പതിഷ്ണുക്കളായ ഏതാനും ചെറുപ്പക്കാർ ചേര്‍ന്ന് കലാസമിതി സ്ഥാപിച്ചത്. കെട്ടിടം പണിയുന്നതിന് കഷ്ടിച്ച് ഒരുവര്‍ഷം മുമ്പുതന്നെ അനൗപചാരികമായി സമിതി പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. 1988 ആഗസ്ത് 23ന് കവിയും നാടകകൃത്തുമായ കരിവെള്ളൂർ മുരളിയാണ് കൊളവയലിൽ ഒറ്റമുറിയിൽ നിര്‍മ്മിച്ച കലാസമിതി കെട്ടിടം ഉദ്ഘാടനം ചെയ്തത്. നാട്ടുകാരിൽ നിന്നും സമാഹരിച്ച കല്ലും മരവും നാമമാത്രമായ സംഭാവനയും ഉപയോഗിച്ചാണ് കെട്ടിടം പണിതത്. മുഴുവൻ നിര്‍മ്മാണ ജോലികളും സന്നദ്ധപ്രവര്‍ത്തനമായിരുന്നു.